മഴ

മഴയെ പോലെയാണിന്നെന്റെ ജീവിതം; രസിച്ചു പെയ്‌തപ്പോൾ അവരെന്നെ ഇഷ്ടപ്പെട്ടു, ശക്തിയായി പെയ്‌തിറങ്ങിയപ്പോൾ അവരെന്നെ വെറുത്തു..
 

മേഘം

കാര്മേഘങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങിയത് സുന്ദരമായ മേഘങ്ങൾ മഴ നൽകില്ല എന്ന സത്യം മനസിലാക്കിയത് മുതലാണ്..
 

ചിന്ത

ഇന്ന് ലോകത്തെ കുറിച്ച് ചിന്തയില്ലാത്തവരായി എന്റെ അറിവിൽ ഒരാൾ ഭഗ്നഹൃദയനും മറ്റൊരാൾ സന്യാസിയുമാണ്..

ലോകം

നാം പഠിച്ച പ്രസിദ്ധമായ പല പ്രണയങ്ങളും ഇന്ന് ലോകം മറന്നുതുടങ്ങിയിരിക്കുന്നു.

പേർഷ്യ

മണല്തരികളിലൂടെയുള്ള സഞ്ചാരത്തിലുടനീളം ഞാൻ കണ്ടുമുട്ടിയതു പേർഷ്യൻ അപ്സരസുമാരെയായിരുന്നു..